Sunday, April 26, 2015

മരത്തോളം പോരുമോ
മറ്റേതു കവിതയും?
കാറ്റില്‍ വീണഴിയുന്ന വിത്ത്.
മഴത്താരാട്ടില്‍ രണ്ടില.
പ്രകൃതിയുടെ തൊട്ടിലില്‍ ശൈശവം.
കാണെക്കാണെ വളര്‍ന്നൊടുവില്‍
പ്രപഞ്ചമൊട്ടാകെ തന്നിലേക്കൊതുക്കുന്ന വന്‍തണല്‍.
ജലവും വായുവും ശീതളിമയുമായി
തലമുറകളിലേക്ക് നീളുന്ന അലിവിന്റെ ശാഖകള്‍.
ഇത്തിരിപ്പോന്ന മഴുവിന്റെ മൂര്‍ച്ചയ്ക്ക്
ക്ഷണനേരം മതി ജോലി തീര്‍ക്കാന്‍...
അറ്റുവീഴുന്നത്
ഒരു വഴിത്തണലോ,
ഒരു കുല മാമ്പഴമോ, ഒരു പൂങ്കുലയോ മാത്രമല്ല
അനേകം തലമുറയോടുളള കനിവും
അവനവന്റെ സംസ്‌ക്കാരവുമാണെന്ന്
എന്നാണ് നമ്മള്‍ തിരിച്ചറിയുക!


No comments:

Post a Comment