പുഴയൊഴുകും വഴി ഏതാവാം ?
ജന്മാന്തരങ്ങള്‍ വിലയിക്കുന്ന,
പുതു ജന്മങ്ങള്‍ പിറവി കൊള്ളുന്ന തീരങ്ങളിലൂടെയാവാം
കളകളാരവം ആത്മാക്കളുടെ മര്‍മ്മരമാവാം
ഓളങ്ങള്‍ പുതു ജന്മങ്ങളിലേക്കുള്ള മൃദുപദതാളമാവാം
സുതാര്യത സ്മരണകളിലേക്കു നിവര്‍ത്തിയ കണ്ണാടിയാവാം
ചുഴികള്‍ ദുഖങ്ങളൂര്‍ന്നു പോയ വഴിയാവാം
തുരുത്തുകള്‍ സൗഹൃദ മരുപ്പച്ചകളാവാം
പാലങ്ങള്‍ തീര്‍ക്കുന്നത് ബന്ധങ്ങളാവാം
ചങ്ങാടമേറുന്നത് ആശകളാവാം
ഇരുകരദൂരം ആയുസിന്‍ ദൈര്‍ഘ്യമാവാം
പുഴ ജീവനും ജീവനവുമാവാം
പുഴയില്ലായ്മ മരണവും

നല്ല ശൈലി , അഭിനന്ദനങ്ങള്‍ ,,,
ReplyDelete