Tuesday, February 14, 2012

ഉറപ്പ്

അടുത്തെപ്പോഴും
ഉണ്ടായില്ലെങ്കിലും 
നീ ആഗ്രഹിക്കുമ്പോഴൊരു
കുഞ്ഞു കാറ്റായി,
നനുത്ത മഴത്തൂവലായി,
ഒരപ്പൂപ്പന്‍ താടിയുടെ 
തരള സ്പര്‍ശമായി,
നിന്‍റെ കിടക്കയിലേക്ക്
ചാഞ്ഞു വീഴുന്ന
നിലാ പാളിയായോ,
നിന്‍റെ രാവിനെ
ഉന്മത്തമാക്കുന്ന
നറുമുല്ല പ്പൂമണമായോ
ഞാന്‍ വരും.
നിന്‍റെ സ്വപ്നങ്ങളില്‍
പങ്കുകാരിയാവാന്‍,
നിന്‍റെ സങ്കടങ്ങളെ
തഴുകിയുറക്കാന്‍,
നിന്‍റെ മോഹങ്ങളുടെ
ചിറകു വിടര്‍ത്താന്‍,
നിന്‍റെ സ്നേഹം കടം കൊണ്ട്,
നിന്‍റെ ആത്മാവിന്‍റെ പാതിയായ്,
പിന്നെ നീയായി മാറാന്‍...
ഇരവു പകലുകളും, നാഴിക വിനാഴികകളും
നീന്തിക്കടന്നു ഞാന്‍ വരും.

2 comments:

  1. അതിന് നിനക്ക് നീന്തലറിയുമോ?വെറുതേയോരോന്നങ്ങ് പറഞ്ഞോളും പിന്നെ....

    ReplyDelete
  2. നന്നായി എഴുതുന്നു ആമീ

    ReplyDelete